കേരള സര്‍വകലാശാലയുടെ 2017ലെ അധ്യാപക നിയമന വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത ആശങ്ക

കേരള സര്‍വകലാശാലയുടെ 57 ഓളം അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ നിരവധി സര്‍വ്വകലാശാലകളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.നിയമസഭ പാസാക്കിയ നിയമത്തിനും യുജിസി മാനദണ്ഡങ്ങളും അനുസരിച്ച് ആണ് നിയമനം നടത്തിയത്.എന്നാല്‍ സംവരണ തത്വം അട്ടിമറിച്ചെന്ന് കാട്ടി നിയമനങ്ങള്‍ റദ്ദാക്കിയ വിധി പ്രാവര്‍ത്തകമായാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

കേരള സര്‍വകലാശാലയുടെ 2017ലെ അധ്യാപക നിയമന വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ മൊത്തം അധ്യാപക തസ്തികകളെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന കാറ്റഗറികളിലായി ഒറ്റയൂണിറ്റുവീതമായി കണ്ട് നിയമനം നടത്തിയത് തെറ്റാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍ 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വ്വകലാശാല ആക്ടില്‍ കൊണ്ട് വന്ന ഭേഭഗതിയുടെ അടിസ്ഥാനത്തിലാണ് നിയമനം ആകെ നടന്നത്. ഇതാവട്ടെ യുജിസി നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പരിപൂര്‍ണ്ണമായും പാലിച്ചാണ് താനും.

പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമത്തിന് അനുസൃതമായി രാജ്യത്തെ നിരവധി സര്‍വ്വകലാശാലകളും കേന്ദ്ര യൂണിവേഴ്‌സിറ്റികളും അധ്യാപക നിയമനത്തിന് ഒറ്റ യൂണിറ്റ് മാനദണ്ഡമാണ് സ്വീകരിച്ചിരുന്നത്. കോടതി വിധി പ്രതിഷേധാര്‍ഹമാണെന്നും, രാജ്യത്തെ നിലവില്‍ ഉളള നിയമം വഴി നിയമനം നേടിയവരെ പെരുവഴിയിലേക്ക് ഇറക്കുന്നതുമാണെന്ന് യൂണിവേഴ്‌സിറ്റി അധ്യാപക സംഘടനയുടെ മുന്‍ നേതാവ് രാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

വിധി നടപ്പിലാകുകയാണെങ്കില്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലായി നിയമനം നേടിയ പതിനായിരക്കണക്കിന് അധ്യാപകര്‍ പെരുവഴിയിലാകും.പല അധ്യാപകരും നിലവില്‍ ഉണ്ടായിരുന്ന ജോലി രാജി വെച്ചാണ് സര്‍വ്വകലാശാലയില്‍ നിയമനം തേടിയത്. ഇവരില്‍ പലരും ജോലി റദ്ദാക്കിയതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ എത്രയുംവേഗം സ്വീകരിക്കണമെന്ന് കേരളാ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News