കേരളത്തെ തഴഞ്ഞ് ഭാരത് ബയോട്ടെക് ; കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഇല്ല

കേരളത്തെ തഴഞ്ഞു ഭാരത് ബയോട്ടെക്. നേരിട്ട് കോവാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് ഭാരത് ബയോടെക് പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രയും, തമിഴ്‌നാടും, തെലുങ്കാനയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സംസ്ഥാനങ്ങളുടെ ആവശ്യം വാക്‌സിന്‍ ലഭ്യത അനുസരിച്ച് പരിഗണിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 25ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്.

പൊതുവിപണിയില്‍ നിന്ന് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങണമെന്ന കേന്ദ്ര നയത്തിന് പിന്നാലെയാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നേരിട്ട് നല്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക ഭാരത് ബയോടെക് പ്രഖ്യാപിച്ചത്. 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നേരിട്ട് നല്‍കുക. എന്നാല്‍ ആദ്യഘട്ട പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.

25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം, മെയ് ആദ്യം മുതല്‍ നേരിട്ട് വാക്‌സീന്‍ നല്‍കിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇടം പിടിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം, പട്ടികയില്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ ആവശ്യം വാക്‌സിന്‍ ലഭ്യത അനുസരിച്ച് പരിഗണിക്കുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News