പ്രതിസന്ധിയുടെ കാലത്ത് കരുതലായി കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍

പ്രതിസന്ധിയുടെ ഇക്കാലത്ത് തങ്ങളാലാവും വിധം കരുതലാവുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികളും. സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലേക്ക് കയറ്റി നല്‍കിയും ഇറക്കി നല്‍കിയുമാണ് തൊഴിലാളികള്‍ മാതൃകയാകുന്നത്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതുവരെ ഈ സേവനം തുടരാനാണ് ഇവരുടെ തീരുമാനം.

അടച്ചുപൂട്ടലിന്റെ ഇക്കാലവും സേവനത്തിനായി മാറ്റി വച്ചിരിക്കുകയാണ് കൊച്ചിയിലെ ചുമട്ട് തൊഴിലാളികള്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഓക്‌സിജന്‍ സിലിണ്ടര്‍ ആശുപത്രികളിലേക്കും മറ്റും സൗജന്യമായി കയറ്റി നല്‍കിയും ഇറക്കി നല്‍കിയുമാണ് ഇവര്‍ മാതൃക കാട്ടുന്നത്.

ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തൊഴിലാളികളെ സമീപിച്ചതോടെയാണ് സൗജന്യമായി തന്നെ ഈ ദത്യം ഏറ്റെടുത്ത് തൊഴിലാളികള്‍ മുന്നോട്ട് വന്നത്ത്.

എറണാകുളം റആശുപത്രി, കൊച്ചി ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി തുടങ്ങി ജില്ലയിലെ വിവിധ ആശുപത്രികളിലാണ് ഇവര്‍ ഒക്‌സിജന്‍ എത്തിച്ചു നല്‍കുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കുന്നു ഈ സേവനം വരെ തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News