അശരണരായവര്‍ക്ക് അന്നം നല്‍കി തിരുവനനന്തപുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അശരണരായവര്‍ക്ക് അന്നം നല്‍കി ഡിവൈഎഫ്‌ഐ.തിരുവനനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിന് മുന്നിലും മറ്റ് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലും വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ മുടങ്ങാതെ അന്നമെത്തിക്കുന്നവരാണ് തിരുവനന്തപുരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.

കഴിഞ്ഞ കൊവിഡ് കാലത്തും ആയിരങ്ങളെ അന്നമൂട്ടിയിട്ടുണ്ട് ഇവര്‍.കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും ഇവര്‍ ഏറ്റെടുക്കുകയാണ്.

അഞ്ഞൂറിലധികം പൊതിച്ചോറാണ് ആദ്യ ദിവസം വിതരണം ചെയ്തത്.സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായം ഡി വൈ എഫ് ഐക്കുണ്ട്.വരും ദിവസങ്ങളിലും ഈ സേവനം ഇവര്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News