ദില്ലിയിലെ കൊവിഡ് സെന്ററിന് രണ്ടു കോടി വാഗ്ദാനം ചെയ്ത് അമിതാഭ് ബച്ചന്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ദില്ലിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. കൊവിഡ് സെന്റർ നിർമിക്കാൻ ദില്ലിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ് ബച്ചൻ വാഗ്ദാനം ചെയ്തത്.

തിങ്കളാഴ്ചയാണ് രകബ് ഗഞ്ചിലെ കൊവിഡ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ദില്ലി സിഖ് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് മജീന്ദർ സിംഗ് സിർസ പറഞ്ഞു.വിദേശത്ത് നിന്ന് ഓക്‌സിജൻ കോൺസൺട്രേറ്റേഴ്‌സും എത്തിക്കാൻ വേണ്ട സഹായം ചെയ്യുമെന്ന് ബച്ചൻ വാഗ്ദാനം ചെയ്‌തെന്നും സിർസ വ്യക്തമാക്കി.

300 ബെഡുകൾ സജ്ജീകരിച്ച കൊവിഡ് സെന്ററാണ് രകബ് ഗഞ്ച് ഗുരുദ്വാരയിൽ സജ്ജീകരിച്ചിരിക്കുന്നത്. അതിനു വേണ്ട ഓക്‌സിജൻ കോൺസൺട്രേറ്റേഴ്‌സ്, ഡോക്ടേഴ്‌സ്, മെഡിസിൻ എന്നീ സൗകര്യവും ഇവിടെയൊരുക്കിയതായി ഗുരുദ്വാര അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് രോഗികളെ ഇവിടെ പ്രവേശിപ്പിച്ച് തുടങ്ങുക.

ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾക്ക് സഹായവുമായി ബച്ചൻ രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News