മഹാരാഷ്ട്രയിൽ നേരിയ ആശ്വാസം: കൊവിഡ് മരണങ്ങൾ കുറയുന്നു

മഹാരാഷ്ട്രയിൽ 48,401 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 572 മരണങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. മരണസംഖ്യ 75,849 ആയി ഉയർന്നു. രോഗികളുടെ എണ്ണം 51,01,737 ആയി.

കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‌ നടത്തിയ ടെസ്റ്റുകളുടെ കുറവാണ് പുതിയ കേസുകൾ കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ശനിയാഴ്ച നടത്തിയ 2,60,751 കൊവിഡ് ടെസ്റ്റുകളെ അപേക്ഷിച്ച് ഇന്ന് 2,47,466 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിനടുത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർദ്ധനയും സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്നു.

ഇന്ന് 60,226 പേർക്ക് രോ​ഗം ഭേദമായി ഡിസ്ചാർജ് ചെയ്തു, 44,07,818 കൊവിഡ് രോഗികൾ ഇതുവരെ പൂർണമായി സുഖം പ്രാപിച്ചു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 86.4% ആണ്.

മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. ഞായറാഴ്ച 2,403 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 68 മരണങ്ങൾ രേഖപ്പെടുത്തിയതോടെ മരണസംഖ്യ 13,817 ആയി ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഏക ദിന കണക്കുകൾ മൂവായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്.

3,375 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം 6,13,418 ആയി. ഇത് മൊത്തം കണക്കുകളുടെ 91 ശതമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News