കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

സംസ്ഥാനത്ത് കൊവിഡ് മാർഗരേഖ പുതുക്കി. സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ മാർഗരേഖ. കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗരേഖ.

ഓരോ താലൂക്ക് ആശുപത്രിയിലും അഞ്ച് വെന്റിലേറ്ററുകൾ അടങ്ങുന്ന സൗകര്യം സജ്ജമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ ഒരുക്കും. ഈ മാസം 31 വരെ മറ്റ് ചികിൽസകൾ പ്രാധാന്യം നോക്കി മാത്രമായിരിക്കുമെന്നും മാർഗരേഖയിൽ പറയുന്നു.

നിലവിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൊവിഡ് വ്യാപനം തുടരുകയാണ്. അതിനാൽ ഗ്രാമപ്രദേശങ്ങളിൽ അടക്കം കൊവിഡ് ചികിത്സ എത്തിക്കുകയാണ് പുതിയ മാർഗരേഖയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ആശുപത്രികളിൽ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റും . നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മരുന്ന് നൽകി വിടാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കേണ്ടത്.

കിടപ്പുരോഗികൾക്ക് വീട്ടിൽ തന്നെ ഓക്സിജൻ അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.

കൊവിഡ് ചികിത്സയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി നീക്കിവെയ്ക്കണമെന്നാണ് സർക്കാർ നിർദേശം. കൊവിഡ് ചികിത്സയ്ക്കായി പ്രത്യേക ഒപി തുടങ്ങണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News