ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്: ജയം ഒന്നിനെതിരേ മൂന്നു ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ആസ്റ്റൺവില്ലയ്‌ക്കെതിരായ മത്സരത്തിലാണ് യുണൈറ്റഡിന്റെ മനോഹര തിരിച്ചുവരവ് കണ്ടത്. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.

വില്ലാപാർക്കിൽ നടന്ന മത്സരത്തിന്റെ 24-ാം മിനിറ്റിൽ ആസ്റ്റൺ വില്ല ലീഡെടുത്തു. മികച്ചൊരു ഫിനിഷിലൂടെ ട്രയോരെ വില്ലയെ മുന്നിലെത്തിച്ചു. 52-ാം മിനിറ്റിൽ പോഗ്ബ ഒരുക്കിക്കൊടുത്ത പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.

നാല് മിനിറ്റിനുള്ളിൽ യുണൈറ്റഡ് ലീഡ് നേടി. മാസൺ ഗ്രീൻവുഡിന്റൈ ഇടങ്കാലൻ ഷോട്ട് വലയിലെത്തി. കഴിഞ്ഞ പത്ത് മത്സരത്തിനിടയിൽ ഗ്രീൻവുഡിന്റെ ഏഴാം ഗോളാണ് ഇത്. 87-ാം മിനിറ്റിൽ എഡിൻസൺ കവാനി യുണൈറ്റഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടി. റാഷ്‌ഫോർഡിന്റെ ക്രോസിൽ നിന്ന് കവാനി മനഹോരമായൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.

89-ാം മിനിറ്റിൽ ഒലി വാറ്റ്കിൻസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ആസ്റ്റൺ വില്ല കളി പൂർത്തിയാക്കിയത്. ഈ വിജയത്തോടെ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ തൊട്ടടുത്തെത്തി. നിലവിൽ 34 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News