കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ് ​കേസുകളിൽ വൻവർധന

കുംഭമേളയ്ക്കുശേഷം ഉത്തരാഖണ്ഡിൽ കൊവിഡ്​ കേസുകളിൽ വൻവർധന. ഒരുമാസം ​കൊണ്ട്​ 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ കൊവിഡ്​ കേസുകളിൽ 1800 ശതമാനമാണ്​ വർധനയുണ്ടായത്.

കുഭമേള അതിതീവ്ര വ്യാപനത്തിന്​ കാരണമായെന്നാണ്​ വിലയിരുത്തൽ. ഏപ്രിൽ 12ന് 35 ലക്ഷത്തിലധികവും ഏപ്രിൽ 14ന് 13.51 ലക്ഷവും ആളുകൾ ഹരിദ്വാറിൽ തടിച്ചുകൂടിയിരുന്നു. ഈ കാലയളവിൽ സംസ്ഥാനത്ത് 1713 കൊവിഡ്​ മരണങ്ങളുണ്ടായി. ഇത്​ 2020ൽ മഹാമാരി ആരംഭിച്ചതുമുതലുള്ള സംസ്ഥാനത്തെ മൊത്തം കൊവിഡ്​ മരണങ്ങളുടെ പകുതിയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നിലവിൽ 24 ശതമാനം പോസിറ്റിവിറ്റി നിരക്കുള്ള ഉത്തരാഖണ്ഡിൽ വ്യാഴാഴ്ച 151ഉം വെള്ളിയാഴ്ച 137ഉം മരണങ്ങളുണ്ടായി. കുംഭമേള ആരംഭിച്ച മാർച്ച് 31ന് സംസ്ഥാനത്തെ മൊത്തം ആക്​ടീവ്​ കേസുകളുടെ എണ്ണം 1863 ആയിരുന്നത്​ ഏപ്രിൽ 24 ഓടെ 33,330 ആയി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News