കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും ബംഗാളിലെയും കനത്ത പരാജയം ചൂണ്ടിക്കാട്ടി കടുത്ത വിമർശനമുയർത്താൻ ഒരു വിഭാഗം നേതാക്കൾ ഒരുങ്ങുകയാണെന്നാണ് സൂചനകൾ.

പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള വിഷയങ്ങളും ചർച്ചചെയ്‌തേക്കും. കൊവിഡ് സ്ഥിതി അവലോകനം ചെയ്യാൻ കഴിഞ്ഞദിവസം സോണിയഗാന്ധി വിളിച്ച എം.പിമാരുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം ചർച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here