കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും വിശ്രമമില്ലാത്ത സന്നദ്ധ സേവനത്തിലാണ് കണ്ണൂര്‍ ഐ ആര്‍ പി സി

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും വിശ്രമമില്ലാത്ത സന്നദ്ധ സേവനത്തിലാണ് കണ്ണൂര്‍ ഐ ആര്‍ പി സി. കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും മൃതദേഹം സംസ്‌കരിക്കാനുമെല്ലാം ഐ ആര്‍ പി സി വോളണ്ടിയര്‍മാര്‍ വിളിപ്പുറത്തുണ്ട്. രോഗികളുമായി അടുത്ത് ഇടപഴകേണ്ടി വരുന്നതിനാല്‍ കുടുംബത്തില്‍ നിന്നും ദിവസങ്ങളോളം മാറി നിന്നുകൊണ്ടാണ് സേവനം.

മഹാമാരി കാലത്ത് കണ്ണൂരുകാര്‍ക്ക് ധൈര്യം പകരുന്ന നാലക്ഷരമാണ് ഐ ആര്‍ പി സി. ഏത് പാതിരാത്രിയിലും ഒരു ഫോണ്‍ കോളിനപ്പുറം അവര്‍ ഓടിയെത്തുമെന്ന ഉറപ്പാണത്.രോഗം മൂര്‍ച്ഛിക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍,വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍, രോഗം ജീവന്‍ കവര്‍ന്നവര്‍ക്ക് എല്ലാ ആദരവോടെയും അന്ത്യ യാത്ര നല്‍കാന്‍ അവരുണ്ട്.

ഐ ആര്‍ പി സി വോളണ്ടിയര്‍മാര്‍ 270 മൃതദേഹങ്ങളാണ് ഇതുവരെ സംസ്‌കരിച്ചത്. കൊവിഡിന് ഇരയായി ഒറ്റപ്പെടലിന്റെ വേദന പേറുന്നവര്‍ക്ക് ബന്ധുക്കളായി മാറുകയാണ് ഐ ആര്‍ പി സി വളണ്ടിയര്‍മാര്‍.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ് ഡസ്‌കില്‍ 24 മണിക്കൂറും സേവന സന്നദ്ധരായി ഐ ആര്‍ പി സി വോളണ്ടിയര്‍മാരുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വമായി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍

നഗരത്തില്‍ എല്ലായിടത്തും കാണാം ഐആര്‍ പി സി യുടെ സാന്നിധ്യം. രോഗികളുമായി പോകുന്ന ഐ ആര്‍ പി സി ആമ്പു ലന്‍സുകള്‍. ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ എത്തിക്കാനുള്ള വാഹനങ്ങള്‍.

അഗതികള്‍ക്ക് ഭക്ഷണവുമായി പോകുന്ന വാഹനങ്ങള്‍. സാന്ത്വന പരിചരണ രംഗത്ത് സമാനതകളില്ലാത്ത മാതൃകയായ ഐ ആര്‍ പി സി കോവിഡ് കാലത്തും മഹാമാതൃകയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News