രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപനം തുടരുന്നു; കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍

രാജ്യത്ത് കൊവിഡ് പ്രതിദിന വ്യാപനം തുടരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 48,401 കേസുകളും, കര്‍ണാടകയില്‍ 47,930 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ തുടരുന്നത്.

കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കാന്‍ കഴിയയില്ലെന്ന് ധനമന്ത്രി നിര്‍മല സീതരാമനും വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ആശങ്ക ജനകമായ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 48,401 പുതിയ കേസുകളും, 572 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 47,930 പേര്‍ക്ക് കൂടി. കൊവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 296 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 23,333 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് .

തമിഴ്‌നാട്ടില്‍ 28,897 പുതിയ കേസുകളും 236 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 22,164 പേര്‍ക്കും ബംഗാളില്‍ 19,441 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.13,336 പേരാണ് ദില്ലിയില്‍ കൊവിഡ് പോസിറ്റീവ് ആയത്. 336 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥനില്‍ 17,921 പേര്‍ക്ക് കൊവിഡ് ബാധിച്ചു.

അതേ സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ദില്ലി എന്നി സംസ്ഥാനങ്ങള്‍ ലോക്ഡൗന്‍ നീട്ടിയിട്ടുണ്ട്.. ജമ്മുകശ്മീരില്‍ 17 വരെ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. നിലവില്‍ 8 സംസ്ഥാനങ്ങളില്‍ ആണ് ലോക്ക്ഡൗന്‍ ഉള്ളത്. ആകെ 26 സംസ്ഥാനങ്ങളില്‍ ആണ് രാജ്യത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ഉള്ള നിയന്ത്രണങ്ങള്‍ നിലവിലുള്ളത്.

അതിനിടയില്‍ കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍ ഇടയാകുമെന്നാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News