അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല; പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പിലാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്.

പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല.

ആഘോഷത്തില്‍ പങ്കെടുത്ത കുഞ്ഞുങ്ങളെ അക്രമി ഉപദ്രവിച്ചില്ല. വെടിവയ്പിന് ശേഷം അക്രമി സ്വയം ജീവനൊടുക്കി.

കൊളറാഡോ സ്പ്രിംഗ്സില്‍ ഈയാഴ്ച നടക്കുന്ന പന്ത്രണ്ടാമത്തെ വെടിവയ്പ്പാണിത്. കഴിഞ്ഞ ദിവസം മേരിലാന്‍ഡ് വുഡ്ലോണില്‍ ഉണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News