ബേപ്പൂരിന് കൈത്താങ്ങായി ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍; നന്ദിയറിയിച്ച് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബേപ്പൂരിന് കൈത്താങ്ങാവുകയാണ് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍.

ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ ബേപ്പൂരിനായി കൊവിഡ് പ്രതിരോധ പ്രോജക്ടിലേക്ക് ആംബുലന്‍സ് സമ്മാനിച്ചു. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ നിയുക്ത എംഎല്‍എ പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ഫാറൂഖ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ മുഹമ്മദ് റിയാസ്, ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന് (ഫോസ) നന്ദിയുമറിയിച്ചു. കോളജ് യൂണിയന്‍ മുന്‍ ഭാരവാഹി കൂടിയാണ് മുഹമ്മദ് റിയാസ്‌

College Old Students Association (FOSA)-Bcom Department ബേപ്പൂർ നിയോജക മണ്ഡലത്തിലെ പ്രതിരോധ പ്രോജക്ടിലേക്ക് സമ്മാനിച്ച ഓക്സിജൻ അംബുലൻസ് ഏറ്റുവാങ്ങി.ഇന്ന് ഇതെഴുതുന്നത് വരെ വിശ്രമമില്ലാതെ ആംബുലൻസ് ഓടി എന്നും ഒരുപാട് മനുഷ്യർക്ക് സഹായമായി എന്നുമുള്ള വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂടെ നിന്ന ഫാറൂഖ്കോളേജിലെ കൂട്ടുകാർക്ക് കോളേജിലെ പഴയ ബി കോം വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ നന്ദി അറിയിക്കുന്നു.#നമ്മൾ എന്ന കോവിഡ് പ്രോജെക്ടിലേക്ക് ഒട്ടേറെ പേർ പിന്തുണ അറിയിച്ചിട്ടുണ്ട്.

എല്ലാവരുടെയും നല്ല മനസ്സിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ലോക മാനവരാശിയെ ഒന്നടങ്കം വേട്ടയാടുന്ന ഈ മഹാമാരിക്കെതിരെയുള്ള യജ്ഞത്തിൽ ഉറപ്പോടെ കരുത്തോടെ കരുതലോടെ നമുക്ക് ഒന്നിച്ചണിനിരക്കാം …

#beypore #ബേപ്പൂർ #നമ്മൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News