കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും. കേരളം വില കൊടുത്തുവാങ്ങുന്ന വാക്‌സിന്റെ ആദ്യബാച്ചാണ് ഇന്നെത്തുന്നത്. മൂന്നര ലക്ഷം ഡോസ് വാക്‌സിനാണ് എറണാകുളത്തെത്തുന്നത്.

ഒരുകോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നത്. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്‍ എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നത്.
18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിന്‍ രജിസ്ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു.

ഇവര്‍ക്കുള്ള വാക്സിന്‍ വിതരണത്തിലേക്കും സംസ്ഥാനം ഉടന്‍ കടന്നേക്കും. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. വിതരണം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News