കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മകൻ തൈമൂറിന് കൂട്ടായി ഒരു അനിയനെത്തിയ കാര്യം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മദേഴ്സ് ഡേയിൽ ഇളയമകനെ പരിചയപ്പെടുത്തുകയാണ് കരീന.
അനിയനെ വാത്സല്യത്തോടെ കൈകളിലെടുത്ത തൈമൂറിനെയാണ് ചിത്രത്തിൽ കാണുക. “ലോകം മുഴുവൻ പ്രതീക്ഷ കൈവിടാതിരിക്കുന്ന ഈ സമയത്ത് ഇവർ രണ്ടുപേരുമാണ് മികച്ചൊരു നാളെയെ കുറിച്ച് എനിക്ക് പ്രതീക്ഷ പകരുന്നത്. സുന്ദരികളും, കരുത്തരുമായ എല്ലാ അമ്മമാർക്കും മദേഴ്സ് ഡേ ആശംസകൾ. വിശ്വാസം മുറുകെ പിടിക്കുക,” കരീന കുറിക്കുന്നു.
ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്.
2016 ഡിസംബറിൽ 20നാണ് മകൻ തൈമൂറിന്റെ ജനനം. പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്.
View this post on Instagram
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.