അടച്ചു പൂട്ടലിന്‍റെ മൂന്നാം ദിനത്തിലും സംസ്ഥാനത്ത് പരിശോധന ശക്തമായി തുടരുന്നു

അടച്ചു പൂട്ടലിന്‍റെ മൂന്നാം ദിനത്തിലും സംസ്ഥാനത്ത് പരിശോധന ശക്തമായി തുടരുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പൊലീസ് സാനിധ്യം വ്യാപിപ്പിച്ചു. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെയും, നേമം എംഎല്‍എ വി.ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.  കൊവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി KGMOA മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

വിട്ടുവീ‍ഴ്ചകളില്ലാതെ ശക്തമായ പൊലീസ് പരിശോധന. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് പിടിവീ‍ഴുമെന്ന് തീര്‍ച്ച. അടച്ചുപൂട്ടലിന്‍റെ 3ാം ദിനത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കപ്പെടുന്നു.

ഗ്രാമ നഗര വ്യത്യസമില്ലാതെ പൊലീസ് സാനിധ്യം എല്ലാ ഇടങ്ങളിലേക്കും  വ്യാപിപ്പിച്ചു. പരിശോധനയിലൂടെ അല്ലാതെ പൊതുനിരത്തുകളിലൂടെ കടന്ന് പോകുക അസാധ്യം. സഞ്ചരിക്കാന്‍ അനുവദനീയമായ രേഖകളില്ലാതെ പുറത്തിറങ്ങിയാല്‍ പി‍ഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും.

അ‍‍വശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ മാത്രം പൊലീസിന്‍റെ  ഇ-പാസ്സിന് അപേക്ഷിച്ചാല്‍ മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശമുണ്ട്.

അവശ്യവിഭാഗത്തില്‍ പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. 175,125 പേരാണ് ഇതുവരെ പൊലീസിന്‍റെ ഇ പാസ്സിന് അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്.

രോഗ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ,നേമം എംഎല്‍എ വി.ശിവന്‍കുട്ടിയും പ്രത്യേക കൊവിഡ് അവലോകന യോഗം വിളിച്ചുചേര്‍ത്തു. പ്രദേശങ്ങള‍ിലെ സ്ഥിതിഗതികള്‍ ഇരുവരും വിലയിരുത്തി.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡ് ശുചീകരിച്ചു. കൊവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി KGMOA മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News