കൊവിഡ് പൊസിറ്റീവ് ആയ ആളുടെ വീട്ടിലെ ആടുകള്‍ക്ക് അന്നമെത്തിച്ച് നല്‍കി ഡി വൈ എഫ് ഐ കരിമണ്‍കോട് യൂണിറ്റ്

കരുതല്‍ മനുഷ്യര്‍ക്ക് മാത്രമല്ല ജന്തു ജീവികളും അനുവര്യമാണെന്ന് തെളിയിച്ചിരിക്കയാണ് ഒരു കൂട്ടം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം കരിമണ്‍കോട് യൂണിറ്റ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് കൊവിഡ് പോസിറ്റീവായി കഴിയുന്നവരുടെ വീടുകളിലെ വളര്‍ത്ത് മൃഗങ്ങള്‍ക്ക് അന്നമെത്തിച്ച് നല്‍കിയത്. കരിമണ്‍കോട് വാര്‍ഡില്‍ നാപ്പതോളം പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ പട്ടിണിയാണെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കരിമണ്‍കോട് യൂണിറ്റ് പ്രവര്‍ത്തകര്‍ മഴ പോലും വകവയ്ക്കാതെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കി.

അനന്ദു, ശ്യാം, വിഷ്ണു, ആദര്‍ശ്, അച്ചു, ശ്യാം മോഹന്‍,അനീഷ് എന്നിവരാണ് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും ഈ പ്രവര്‍ത്തനം തുടരുമെന്ന് ഇവര്‍ അറിയിച്ചു.ഇതിന് പുറമെ കൊവിഡ് കാരണം മരണപെടുന്നവരുടെ സംസ്‌കാരത്തിനും. പോസിറ്റീവായി വീട്ടില്‍ കഴിയുന്നവര്‍ക്ക് മറ്റ് സഹായമെത്തിക്കാനും ഇവര്‍ മുന്നില്‍ തന്നെയുണ്ട്. ഇതിനോടകം നിരവധിപേര്‍ ഇവരുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News