കേന്ദ്രത്തിന്റെ സത്യവാങ്മൂലം രാവിലെ പത്രത്തിൽ വായിച്ചെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലം.

കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കവെ കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

വാക്‌സിന്‍ നയം സംബന്ധിച്ചുള്ള വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയത്.

സത്യവാങ്മൂലം ലഭിക്കാന്‍ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച് അതിലെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയെന്നാണ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News