കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മത ചടങ്ങുകള്‍ നടത്തി

കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ ഇറക്കി മത ചടങ്ങുകള്‍ നടത്തിയ സംഭവം വിവാദത്തില്‍.

തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള എംഐസി പള്ളിയിലാണ് സംഭവം. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ ഇറക്കി കുളിപ്പിക്കുകയായിരുന്നു

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ഉള്‍പ്പടെ കസ്റ്റഡിയില്‍ എടുത്തു.

വരവൂര്‍ സ്വദേശി ഗദീജയുടെതാണ് മൃതദേഹം. ബന്ധുക്കള്‍ക്കെതിരെയും പള്ളിക്കെതിരെയും കേസെടുത്തു. ആംബുലന്‍സ് സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News