രക്തദാനം നടത്താന്‍ നോമ്പ് അവസാനിപ്പിച്ചു; യുവതിയ്ക്ക് അഭിനന്ദനവുമായി നിരവധി പേര്‍

നോമ്പെടുത്ത് റമദാനിലെ അവസാന ദിനങ്ങളിലെ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കെയാണ് അസമിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തക നൂറി ഖാന്റെ ഫോണിലേക്കൊരു കോള്‍ വന്നത്. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികില്‍സയിലുള്ള പിതാവിന് പ്ലാസ്മ ആവശ്യമുണ്ട്, സഹായിക്കാമോ എന്നന്വേഷിച്ച്.

മറ്റൊരു ദാതാവിനെ തേടിപ്പിടിക്കാനൊന്നും സമയമില്ലായിരുന്നു, ഉടനെ തിരിച്ചു ഇന്‍ഡോറിലെ ആശുപത്രിയിലേക്ക്. തന്റെ രക്ത ഗ്രൂപ്പ് ബി പോസിറ്റീവ് ആണെന്നും നല്‍കാന്‍ സന്നദ്ധയാണെന്നും അറിയിച്ചു. സമ്മതപത്രം പൂരിപ്പിക്കുമ്പോഴാണ് നോമ്പുകാരിയാണെന്ന വിവരം ആശുപത്രിക്കാര്‍ ശ്രദ്ധിക്കുന്നത്.

അങ്ങനെയിരിക്കെ രക്തമോ പ്ലാസ്മയോ ദാനം ചെയ്യാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉടനെ വെള്ളം കുടിച്ചു നോമ്പ് അവസാനിപ്പിച്ച് അല്പം ഭക്ഷണം കഴിച്ച് പ്ലാസ്മ ദാനം ചെയ്തു. അസുഖബാധിതനായി അവശനിലയിലായിരുന്ന ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന മനോഹര്‍ ലാല്‍ റാത്തോഡാണ് പ്ലാസ്മ സ്വീകരിച്ചത്.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വഴി സംഭവം പുറത്തറിഞ്ഞതോടെ അഭിനന്ദനവും പ്രാര്‍ത്ഥനകളുമറിയിച്ചു നിരവധി പേരെത്തി. നോമ്പ് പിടിച്ച് വീട്ടുമെന്നും നോമ്പ് കാലത്ത് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാനായതിന് കാരുണ്യവാനായ ദൈവത്തിന് നന്ദി പറയുന്നുവെന്നുമായിരുന്നു നൂറിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News