ട്വിറ്ററിന് പിന്നാലെ ഇൻസ്റ്റയും കങ്കണയെ പൂട്ടി

വിദ്വേഷ പ്രചരണം നടത്തിയെന്ന് വ്യക്തമാക്കി അടുത്തിടെ നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്‍തിരുന്നു. ഇപോഴിതാ കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിന് ഇൻസ്റ്റഗ്രാമും കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്‍തിരിക്കുന്നു. കേവലം ജലദോഷപനി മാത്രമാണ് കൊവിഡ് എന്ന പരാമര്‍ശമാണ് വിവാദമായത്.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ്, കൊവിഡിനെ കുറിച്ച് തെറ്റായ വിവരം നല്‍കുന്ന കങ്കണയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കം ചെയ്‍തിരിക്കുന്നത്.

കൊവിഡ് ബാധിച്ചതായി അറിയിച്ചുകൊണ്ടുള്ള കങ്കണയുടെ ഇൻസ്റ്റാഗാം പോസ്റ്റാണ് നീക്കം ചെയ്യപ്പെട്ടത്. “ഇന്ന് ഫലം വന്നു, ഞാൻ പോസിറ്റീവ് ആണ്. നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ്‌ എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം” എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.   കേവലം ജലദോഷപനി മാത്രമാണ് കൊവിഡ് എന്ന പരാമര്‍ശമാണ് വിവാദമായത്. തന്റെ പോസ്റ്റ് നീക്കം ചെയ്‍ത കാര്യം കങ്കണ തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.

കൊവിഡിനെ കുറിച്ച് തെറ്റായ വിവരം നല്‍കിയതിന് വിമര്‍ശിച്ച് ഒട്ടേറെ പേര്‍ കങ്കണയുടെ പോസ്റ്റിന് കമന്റിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News