കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയ ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ അന്വേഷണം

കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.

കൊവിഡ് കാലത്തെ ചികിത്സയുമായി ബന്ധപ്പെട്ട് അന്‍വര്‍ ആശുപത്രിയ്ക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിന് രണ്ട് എ ഡി എം ഒമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News