രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സമ്പൂര്‍ണ്ണ വാക്സിനേഷനും ലോക്ഡൗണും: അമേരിക്ക

ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി ഫൗസി.

ആഗോള തലത്തിലും ആഭ്യന്തര തലത്തിലും കൊവിഡ് വാക്സിനുകളുടെ ഉത്പ്പാദനം വര്‍ധിപ്പിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് സമ്പൂര്‍ണ്ണ വാക്സിനേഷനിലെ അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് അവരുടെ വിഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട്’, ഫൗസി പറഞ്ഞു.അതേസമയം രോഗവ്യാപനം കുറയ്ക്കാന്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് ഫൗസി പറഞ്ഞു. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നും രാജ്യവ്യാപകമായ അടച്ചുപൂട്ടല്‍ അനിവാര്യമാണെന്നും ഫൗസി പറഞ്ഞു.

ആശുപത്രിയില്‍ ബെഡ്ഡുകളില്ലാത്തതിന്റെ പേരിലും ഓക്സിജന്‍ ലഭിക്കാത്തതിന്റെ പേരിലും നടക്കുന്ന മരണങ്ങള്‍ ഞെട്ടിപ്പിക്കുന്നുവെന്നും കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങളെ സമീപിക്കണമെന്നും ഫൗസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News