സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി, കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

കൊവിഡ് ചികിത്സ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പൂർണ്ണമായും അംഗീകരിച്ച് ഹൈക്കോടതി.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സനിരക്ക് നിശ്ചയിച്ച് സംസ്ഥാനസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഹൈക്കോടതിയെ അറിയിച്ചതാണ് നടപടിയുമായി സർക്കാർ മുന്നോട്ട് പോയത് .തുടർന്ന് നിരക്കുകൾ വിജ്ഞാപനം ചെയ്യുകയും പരാതികൾ നൽകാനുള്ള സമിതിയെ നിശ്ചയിക്കുകയും ചെയ്തു.

ജനറൽ വാർഡിന് പ്രതിദിനം ഈടാക്കാവുന്ന 2645 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.നഴ്സിംഗ് ചാർജ് , മരുന്ന് ,പരിശോധന എന്നിവ ഉൾപ്പടെയാണിത്.ഒരു ദിവസം ജനറൽ വാർഡിൽ 2 പി പി ഇ കിറ്റും,ഐ സി യുവിൽ 5 പി പി ഇ കിറ്റുകളും ഉപയോഗിക്കണം. പിപിഇ കിറ്റുകൾ വിപണി വിലയ്ക്ക് നൽകണം. പരാതികൾ ഡിഎംഒ യെ അറിയിക്കാം. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതിൽ വരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൂടുതൽ നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

അതേസമയം ,അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് അധിക തുകയുടെ പത്തു ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റർ പോലുള്ള അവശ്യ ഉപകാരങ്ങൾക്കും അധിക നിരക്ക് ഈടാക്കരുത്.ആശുപതികളെ മുൻകൂറായി പണം വാങ്ങാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു .

ഉത്തരവ്അംഗീകരിക്കാനാവില്ലെന്ന് ആശുപത്രികൾ അറിയിച്ചു .എന്നാൽ അംഗീകരിച്ചേ തീരുവെന്ന് കോടതി പറഞ്ഞു.കൊവിഡ് രോഗം ആർക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാർഗ്ഗമമാവരുതെന്ന് കോടതി .നിരക്കുകൾ പൊതുജനങ്ങൾക്ക്കാണാവുന്ന വിധം ആശുപത്രികളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി .

അതേസമയം ,സർക്കാർ അവസരത്തിനൊത്ത് ഉയർന്നുവെന്നും, സർക്കാർ ഉത്തരവ് അഭിനന്ദനാർഹമെന്നും കോടതിപറഞ്ഞു .സർക്കാർ ഉത്തരവിനെ പിന്തുണച്ച് കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News