കൊവിഡ് വ്യാപനം: ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

കൊവിഡ് വ്യാപനത്തിൽ ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര . മദ്രാസ് ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ് പ്രതികരണം. പ്രതികൂല സാഹചര്യമുണ്ടായിട്ടും തിരഞ്ഞെടുപ്പ് മാറ്റിവെക്കാതെ പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുശീൽ ചന്ദ്ര പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. അവസാന രണ്ട് ഘട്ടങ്ങൾ ലയിപ്പിച്ചു ഒറ്റ ഘട്ടമാക്കാനുള്ള അഭ്യർത്ഥന മാത്രമാണ് ലഭിച്ചതെന്നും, അവസാന ഘട്ടത്തിൽ തിരഞ്ഞെടുപ്പിൽ മാറ്റം വരുത്തുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നതു കൊണ്ട് തിരഞ്ഞെടുപ്പിൽ മാറ്റം വരുത്തുന്നതിനെ പറ്റി ഇലക്ഷൻ കമ്മിഷൻ ആലോചിച്ചിരുന്നില്ലെന്നും സുശീൽ ചന്ദ്ര വ്യക്തമാക്കി .

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് പ്രോട്ടോക്കോൾ പാലിക്കാനുള്ള നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ നല്കാത്തതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇലക്ഷൻ കമ്മീഷന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടെന്നും രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ഇലക്ഷൻ കമ്മിഷന് പങ്കിലെന്നും സുശീൽ ചന്ദ്ര വ്യക്തമാക്കി .

പശ്ചിമ ബംഗാളിൽ 82.2 ശതമാനവും അസമിൽ 82.3 ശതമാനം, പുതുച്ചേരിയിൽ 83.4 ശതമാനവും , കേരളത്തിൽ 74.5 ശതമാനവും , തമിഴ്‌നാട്ടിൽ 73.6 ശതമാനവും പോളിം​ഗ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് ബാധിച്ചവർക്ക് വോട്ട് ചെയ്യാനുള്ള അവസരവും തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു . നിയമസഭ തിരഞ്ഞെടുപ്പിന് കൊവിഡ് സാഹചര്യം പ്രതികൂലമായി ബാധിച്ചിട്ടും, എല്ലാ സംസ്ഥാനങ്ങളിലും കൃത്യമായി തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുശീൽ ചന്ദ്ര വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here