കൂടുതല്‍ വാക്‌സിന്‍ ഉടൻ കേരളത്തിൽ എത്തുമെന്ന് കെ കെ ശൈലജ ടീച്ചർ

ഇന്നെത്തിയ വാക്സിന് പുറമെ കൂടുതൽ വാക്‌സിൻ ഉടൻ കേരളത്തിൽ എത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്‌സിൻ കേരളത്തിലെത്തി.

18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്നാണ് കേന്ദ്രസർക്കാർ സമീപനം. എന്നാൽ ഈ വിഭാഗത്തിലുള്ളവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

സൗജന്യ വാക്സിനേഷൻ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കൊവിഡ് വാക്‌സിൻ കേരളം കമ്പനികളിൽ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിൻ്റെ ഭാഗമായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് തീരുമാനിച്ചതെന്ന് മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

ആരോ​ഗ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News