കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം

കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമത്തിന് താല്ക്കാലിക പരിഹാരം.കണ്ണൂരിൽ നിന്നും സിലിണ്ടറുകൾ ഉടൻ എത്തിക്കും. മംഗളുരുവിൽ നിന്നും അടിയന്തരാവശ്യത്തിന് സിലിണ്ടറുകൾ ലഭ്യമാക്കും. ഓക്സിജൻ ക്ഷാമമുള്ള ആശുപത്രികളിൽ നിന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

കാസർകോട് കിംസ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് നൽകാൻ ഓക്സിജൻ ഇല്ലെന്ന് വാർത്ത വന്നതിന് പിന്നാലെയാണ് അടിയന്തിരമായി സർക്കാർ ഇടപെട്ടത് .കണ്ണൂരിൽ നിന്നും ‘മംഗളുരുവിൽ നിന്നും ഓക്സിജൻ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്നാണ് കാസർക്കോട് ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News