കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുവാൻ ജില്ലാതല സമിതിക്ക് രൂപം നൽകി

കാസർകോട് ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലാതല സമിതിക്ക് രൂപം നൽകി. എഡിഎം നേതൃത്വം നൽകുന്ന ജില്ലാ ഓക്സിജൻ വാർ റൂം പ്രവർത്തനം തുടങ്ങി. എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മുടക്കമില്ലാതെ ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കാൻ സമിതിക്ക് ചുമതല നൽകിട്ടുണ്ട് . ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ സമിതി യോഗം സ്ഥിതി വിലയിയിരുത്തി, രൂക്ഷമായ ഓക്സിജൻ ക്ഷാമമുള്ള ആശുപത്രികയിൽ സിലിണ്ടർ ലഭ്യമാക്കി തുടങ്ങി. സംസ്ഥാന സർക്കാരുo പ്രശ്ന പരിഹാരത്തിന് ഇടപെട്ടു. ആവശ്യമായ ഓക്സിജൻ കാസർകോടിന് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയുക്ത എം എൽ എ സി എച്ച് കുഞ്ഞമ്പുവിനെ അറിയിച്ചു.

അതേസമയം ,കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം നേരിട്ടതിനെ തുടർന്ന് അടിയന്തിരമായി സർക്കാർ ഇടപ്പെട്ടിരുന്നു. കണ്ണൂരിൽ നിന്നും സിലിണ്ടറുകൾ ഉടൻ എത്തിക്കുമെന്നും മംഗളുരുവിൽ നിന്നും അടിയന്തരാവശ്യത്തിന് സിലിണ്ടറുകൾ ലഭ്യമാക്കുമെന്നും അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News