രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തിചായ: ചെമ്പരത്തിചായ ഇങ്ങനെ ഉണ്ടാക്കാം

ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.

ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദ്രോഗം, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചെമ്പരത്തി പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു.ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ചെമ്പരത്തി ചായയിലും ഉപയോഗിക്കാം. താളി, എണ്ണ, ഷാമ്ബൂ, കണ്ടീഷ്ണര്‍, തുടങ്ങി മുടിയുടെ ആരോഗ്യകരമായ സംരക്ഷണത്തിനും ചെമ്പരത്തിപ്പൂവ് നല്ലതാണ്. ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഫലപ്രദമാണ്.

ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള ഒരു ഹെർബൽ ചായയാണ് ചെമ്പരത്തി ചായ.ചെമ്പരത്തി ചായ ഏറ്റവും രുചികരവും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഒന്നാണ്.

ചെമ്പരത്തിചായ എങ്ങനെ ഉണ്ടാക്കാം

ഉണക്കിയ ചെമ്പരത്തി പുഷ്പങ്ങൾ, തിളപ്പിച്ച വെള്ളത്തിലേക്ക് ചേർത്ത് കൊടുത്തുകൊണ്ട് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ആവശ്യമെങ്കിൽ മധുരം ചേർക്കാം.

ചെമ്പരത്തി ചായ ചൂടോടെയോ തണുപ്പിച്ചോ ആസ്വദിക്കാം. ക്രാൻബെറികളുടേതിന് സമാനമായ എരിവുള്ള രുചിയുണ്ട് ഇതിന്. ഈ ചായയോടൊപ്പം പലപ്പോഴും തേനും നാരങ്ങാനീരും ചേർത്ത് ഉപയോഗിച്ചു വരുന്നു.

ഉണങ്ങിയ ചെമ്പരത്തിപ്പൂക്കൾ നിങ്ങളുടെ വീടിനടുത്തുള്ള പ്രാദേശിക ആരോഗ്യസ്റ്റോറുകളിൽ നിന്നോ ഓൺലൈനിൽ നിന്നോ വാങ്ങാനാകും.

മുൻകൂട്ടി തയ്യാറാക്കിയ ടീ ബാഗുകളിലും ചെമ്പരത്തി ചായ പാക്ക് ലഭ്യമാണ്. അതാണെങ്കിൽ വെറുതെ ചൂടുവെള്ളത്തിൽ കുതിർത്തി വെച്ചാൽ മാത്രം മതി.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ പാനീയം ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഏറ്റവും ഫലപ്രദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News