3000 കടന്ന് 3 ജില്ലകൾ, ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരത്ത് .3494 പുതിയ കേസുകൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു .തിരുവന്തപുരം കൂടാതെ മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .മലപ്പുറത്ത് 3443 ഉം ,തൃശ്ശൂർ ജില്ലയിൽ 3280 കൊവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു.അതേസമയം, കൂടുതൽ രോഗബാധിതരുള്ള ജില്ലകളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

എറണാകുളം ജില്ലയിൽ 19 പഞ്ചായത്തുകളിൽ ടിപിആർ അൻപത് ശതമാനത്തിനും മുകളിലായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളിൽ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

അതേസമയം,കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.31,209 പേര്‍ രോഗമുക്തി നേടുകായും കഴിഞ്ഞ 24 മണിക്കൂറിനിടെ 65 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here