ലോക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

ലോക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി .അത്യാവശ്യ കാര്യങ്ങൾക്കും മരണം പോലുള്ള അടിയന്തിരഘട്ടങ്ങളിലും അനുമതി നൽകാൻ പ്രേത്യേക സംവിധാനമുണ്ട്. ലോക്ഡൗൺ നിബന്ധനങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട് .

കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ജനം ക്രിയാത്മകമായി പ്രതികരിക്കുന്നുവെന്നും മുഖ്യമന്ത്രി.ജനങ്ങളിൽ നിന്ന് വലിയ സഹകരണം കിട്ടുന്നുവെന്നും മുഖ്യമന്ത്രി . എന്നാൽ ,സംസ്ഥാനത്ത് പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങാം. ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

അതേസമയം,സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരത്ത് .3494 പുതിയ കേസുകൾ കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു .തിരുവന്തപുരം കൂടാതെ മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .മലപ്പുറത്ത് 3443 ഉം ,തൃശ്ശൂർ ജില്ലയിൽ 3280 കൊവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു.അതേസമയം, കൂടുതൽ രോഗബാധിതരുള്ള ജില്ലകളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News