കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം. നിയുക്ത എംഎല്‍എ പി രാജീവിന്റ നേതൃത്വത്തിലാണ് മണ്ഡലത്തിലെ രണ്ട് നഗരസഭകളെയും നാല് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ചികിത്സാ സൗകര്യം ഉള്‍പ്പെടെ സജ്ജമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഡൊമിസിലിയറി കെയര്‍ യൂണിറ്റുമാണ് കളമശേരി നിയോജക മണ്ഡലത്തില്‍ ആരംഭിച്ചത്.

മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ഹാളില്‍ ആരംഭിച്ച ഡിസിസിയില്‍ അമ്പതിലധികം രോഗികള്‍ക്ക് താമസിക്കാം. രോഗികള്‍ക്ക് അടിയന്തരഘട്ടത്തില്‍ ഓക്‌സിജന്‍ നല്‍കാനുളള സംവിധാനവും ഇവിടെയുണ്ട്. നിയുക്ത എംഎല്‍എ പി രാജീവിന്റെ നേതൃത്വത്തിലാണ് ചികിത്സാ സൗകര്യം ഉള്‍പ്പെടെ സജ്ജമാക്കിയത്.

മണ്ഡലത്തിലുള്‍പ്പെടുന്ന കളമശേരി, ഏലൂര്‍, നഗരസഭകളെയും കുന്നുകര, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയാണ് കൊവിഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ രോഗികളെക്കുറിച്ചുളള വിവരവും ഹെല്‍പ്പ് ലൈന്‍ വഴി ശേഖരിക്കാനാകും. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് കുറ്റമറ്റ രീതിയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News