കേരള കാർഷികബന്ധ ബിൽ അവതരിപ്പിച്ച കെ.ആർ. ഗൗരിയമ്മ

“കേരളത്തിലെ ഭൂവുടമബന്ധങ്ങളിൽ സമഗ്രവും സമൂലവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ബിൽ. ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി കൃഷിഭൂമി കൃഷിക്കാരന് എന്ന നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മൗലികമായ മുദ്രാവാക്യം നടപ്പാക്കാനുള്ള സംരംഭമാണ് ഇതിനുള്ളത്. കൃഷിചെയ്യുന്ന കർഷകർക്ക് സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതയ്ക്ക് പരിധി നിർണയിക്കുക, കൃഷിക്കാർക്ക് അവർ കൈവശംെവക്കുന്ന ഭൂമി ജന്മികളുടെ കൈയിൽനിന്ന് ന്യായമായ പ്രതിഫലം കൊടുത്ത് വിലയ്ക്കുവാങ്ങാൻ അധികാരം നൽകുക ഇവയെല്ലാം കൂടി ഉൾക്കൊള്ളുന്ന നിയമനിർമാണം എന്ന നിലയ്ക്ക് നമ്മുടെ സ്റ്റേറ്റിലെ ഭൂവുടമാബന്ധനിയമ നിർമാണത്തിന്റെ ചരിത്രത്തിൽ ഇത് ഒരു അതിപ്രധാനമായ നാഴികക്കല്ലാണെന്ന് ഞാൻ പ്രസ്താവിച്ചുകൊള്ളട്ടെ.”

– കേരള കാർഷികബന്ധ ബിൽ അവതരിപ്പിച്ച് കെ.ആർ. ഗൗരിയമ്മ 1957 ഡിസംബർ 21-ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News