രാജ്യത്ത് 3,29,942 പുതിയ കൊവിഡ് കേസുകൾ; 3876 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,29,942 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,29,92,517 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സജീവ കേസുകളില്‍ 30,016 പേരുടെ കുറവുണ്ടായി എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. 61 ദിവസത്തിന് ശേഷം ഇത്രയും കുറവുണ്ടാകുന്നത്. ഇതുവരെ 1,90,27,304 പേര്‍ കൊവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,56,082 പേര്‍ രോഗമുക്തി നേടി. രാജ്യത്തുടനീളം 37,15,221 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

പ്രതിദിന കൊവിഡ് രോഗികളില്‍ മഹാരാഷ്ട്രയെ പിന്നിലാക്കി കര്‍ണാടക ഒന്നാമതായി. 24 മണിക്കൂറിനിടെ 39,305 പേര്‍ക്ക് കര്‍ണാടകയില്‍ കൊവിഡ് പിടിപെട്ടു. 37,236 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്, കേരള, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 46.76 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

രാജ്യത്തുടനീളം 17,27,10,066 പേര്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി. 30,56,00,187 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ തിങ്കളാഴ്ച മാത്രം 18,50,110 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ സി എം ആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News