ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 26 ലാപ്‌ടോപ്പുകള്‍ മോഷണം പോയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 26 ലാപ്‌ടോപ്പുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആറളം ഫാം പത്താം ബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കല്‍ ഹൗസില്‍ ദീപു (31), തലശ്ശേരി ടെംപ്ള്‍ ഗേറ്റിലെ കുന്നുംപുറത്ത് ഹൗസില്‍ മനോജ് (54) എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍നിന്ന് രണ്ടു ലാപ്‌ടോപ് മോഷ്ടിച്ചവര്‍ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയവര്‍ തന്നെയാണ്‌ലാപ്‌ടോപ്പുകള്‍ മോഷണം നടത്തിയത്. സംഭവത്തില്‍ ഇനിയും ആളുകള്‍ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ലാപ്‌ടോപ് വാങ്ങി വില്‍പന നടത്തിക്കൊടുക്കാന്‍ ഏറ്റവരെയും കടത്തിക്കൊണ്ടുപോകാന്‍ കൂട്ടുനിന്നവരെയുമാണ് ഇനി പിടികിട്ടാനുള്ളത്. ഇരിട്ടി പഴയപാലം റോഡിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ച അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മോഷണത്തിന് നേതൃത്വം നല്‍കിയ ദീപുവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പേരാവൂരിലെ മോഷണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ദീപു ശിക്ഷ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 22ന് ജയില്‍മോചിതനായിരുന്നു.

ജയിലില്‍വെച്ച് ഇയാള്‍ സഹതടവുകാരോട് ലാപ്‌ടോപ് വില്‍ക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മോഷണ പങ്കാളിയായ മനോജിനെയും കൂട്ടി ദീപു മേയ് നാലിന് രാത്രി എട്ടോടെയാണ് സ്‌കൂളില്‍ എത്തിയത്.

പ്രധാന ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. ഇരിക്കൂറില്‍നിന്ന് വിളിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയിലാണ് ലാപ്‌ടോപ് കടത്തിക്കൊണ്ടുപോയത്. ചക്കരക്കല്ലിലെ ഒരു വ്യക്തിയെയാണ് ഇത് വില്‍പന നടത്താന്‍ ഏല്‍പിച്ചത്. അറസ്റ്റിലായ ദീപുവിന് ജില്ലക്ക് അകത്തും പുറത്തുമായി 20ല്‍ അധികം കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News