വിപ്ലവനായികയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍. മോചനപോരാട്ടത്തിന്റെ ധീരനായികയായിരുന്നു ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെ.ആർ ഗൗരിയമ്മയുടെ വേർപാടിൽ ടി.പി. രാമകൃഷ്ണൻ അനുശോചിച്ചു.

സാമൂഹ്യ നീതിക്കും പാവപ്പെട്ടവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനുമായി സമർപ്പിച്ച ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം മാറ്റിക്കുറിച്ച മുന്നേറ്റങ്ങൾക്ക് അസാധാരണമായ ധീരതയോടെ നേതൃത്വം നൽകിയ ഗൗരിയമ്മ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്കാണ് വഹിച്ചത്.

മേഴ്സികുട്ടിയമ്മയുടെ അനുശോചന കുറിപ്പ്

കശുവണ്ടി തൊഴിലാളികൾക്ക് ആദ്യമായി പെൻഷൻ ഏർപ്പെടുത്തിയത് ഗൗരിയമ്മ മന്ത്രിയായിരിക്കുമ്പോളെന്ന് മേഴ്സികുട്ടിയമ്മ.ത്യോഗോജ്ജലമായ പ്രവർത്തനങളായിരുന്നു ഗൗരിയമ്മയുടേതെന്നും മേഴ്സി
കുട്ടിയമ്മ പറഞ്ഞു .

എ കെ ബാലന്റെ അനുശോചന കുറിപ്പ്

പ്രശസ്ത സാഹിത്യകാരനും അഭിനേതാവുമായ ശ്രീ. മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഭ്രഷ്ട് അടക്കമുള്ള അദ്ദേഹത്തിന്റെ കൃതികൾ മലയാളികൾ നന്നായി സ്വീകരിച്ചു. നടനെന്ന നിലയിലും മുദ്ര പതിപ്പിച്ചു. സാംസ്‌കാരിക കേരളത്തിന്‌ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ഉമ്മന്‍ചാണ്ടിയുടെ അനുശോചന കുറിപ്പ്

കെആര്‍ ഗൗരിയമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്ക്കരണങ്ങള്‍ക്കും അവര്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും ഉമ്മന്‍ ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുശോചന കുറിപ്പ്

രാഷ്ട്രീയത്തില്‍ കനല്‍ വഴികള്‍ താണ്ടി ജനമനസ്സ് കീഴടക്കിയ നേതാവ്.കേരളത്തിലെ ഏറ്റവും കഴിവുറ്റ വനിതാ നേതാക്കളില്‍ പ്രഗത്ഭ.ഗൗരിയമ്മയുടെ പോരാട്ടവീര്യം ശ്രദ്ധേയമാണ്.ഇഎംസ് മന്ത്രിസഭയില്‍ ഭരണപാടവം തെളിയിച്ച നേതാവ്.നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ മറ്റുനേതാക്കളില്‍ നിന്നും എന്നും വ്യത്യസ്തയാക്കി.പതിമുന്ന് തവണ നിയമസഭാ ആംഗവും ആറുതവണ മന്ത്രിയുമായിരുന്ന ഗൗരിയമ്മയുടെ ഭരണനെെപുണ്യത്തിന് നിരവധി തെളിവുകളുണ്ട്.കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശ്ശീലവീണത്. താനുമായി എന്നും നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ് ഗൗരിയമ്മ.ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് നികത്താന്‍ കഴിയാത്ത വിടവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗൗരിയമ്മയുടെ നിര്യാണത്തിൽ കെ സി ബിസി പ്രസിഡൻ്റ് കർദിനാൾ ഡോ.ജോർജ് ആലഞ്ചേരി അനുശോചിച്ചു.

പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത കൊണ്ടും നിലപാടുകളുടെ കാർക്കശ്യം കൊണ്ടും എന്നും വ്യത്യസ്ത പുലർത്തിയ രാഷ്ട്രീയ പ്രവർത്തകയായിരുന്നു ഗൗരിയമ്മയെന്നും കർദിനാൾ ആലഞ്ചേരി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here