വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; 20 പലസ്തീനികള്‍ മരിച്ചതായി ഗാസാ ആരോഗ്യ മന്ത്രാലയം

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണവും ശക്തമാക്കി ഇസ്രയേല്‍ സേന.

ആക്രമണത്തില്‍ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 65 ലധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുമുണ്ട്.

തിങ്കളാഴ്ച രാവിലെ അല്‍ അഖ്സയില്‍ പ്രാര്‍ത്ഥിക്കാനെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ സേന ആക്രമണമഴിച്ചുവിട്ടിരുന്നു. സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ പലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News