കരുതലിന്റെ രാഷ്ട്രീയം വീണ്ടുമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ.
മനുഷ്യന്മാര്‍ക്ക് മാത്രമല്ല, മറിച്ച് നമ്മുടെ ചുറ്റുപാടുമുള്ള സഹജീവികള്‍ക്കും ആഹാരമെത്തിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
അതിന് പിന്നാലയാണ് ഡിവൈഎഫ്‌ഐ ശാസ്താംകോട്ടയിലെ വാനരന്മാര്‍ക്ക് ഭക്ഷണമെത്തിച്ചത്.
വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയ വി കെ പ്രശാന്ത് ആണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കരുതലിന്റെ രാഷ്ട്രീയം ഉയർത്തി വീണ്ടും ഞങ്ങൾ . #DYFIഒന്നും വിശന്നിരിക്കരുത് ഈ ഭൂമിയിൽ എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം
ശാസ്താംകോട്ടയിലെ നൂറു കണക്കിന് വാനരന്മാരുണ്ട്അമ്പലത്തിൽ എത്തുന്ന ഭക്തരുംസമീപത്തെ സ്കൂളുകളിലെയും കോളേജിലെയും വിദ്യാർത്ഥികളെയും ആണ് ഇവർ കൂടുതലായി ആശ്രയിക്കുന്നത്പൂർണ്ണമായും അടച്ചിടലിലേക്ക് പോയതോടെ അവരുടെ അന്നം മുട്ടുന്ന കാലത്ത്അവർക്കുള്ള ഭക്ഷണം ഇന്ന് മുതൽ എത്തിച്ചു തുടങ്ങി DYFI.കഴിഞ്ഞ ലോക്ക് ടൗൺ കാലത്തും സമാനമായി 89 ദിവസക്കാലം ഞങ്ങൾ ഭക്ഷണം എത്തിച്ചുരുന്നു.കരുതലിന്റെയും കാരുണ്യത്തിന്റെയും മുഖമായി DYFIവാനരന്മാർക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമായ ചോറും പയറും കടലയും ചേർത്ത് വറ്റിച്ചതും ഫലവർഗ്ഗങ്ങളുമാണ് നൽകുന്നത്. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഇത് തുടരാനാണ് ഡി വൈ എഫ് ഐ തീരുമാനം. ഇന്ന് ഐവർകാല മേഖല കമ്മിറ്റി എത്തിച്ച ഭക്ഷണം നൽകി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ഈ ഉദ്യമത്തിന് തുടക്കം കുറിച്ചു. ഒപ്പം പ്രിയ സഖാക്കൾ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.ജി രാജേഷ് , സെക്രട്ടറി കെ സുധീഷ് , ട്രഷറർ സന്തോഷ് , ജോയിൻ സെക്രട്ടറിമാരായ റെജി കൃഷ്ണ , ശ്യം കൃഷ്ണൻ , മേഖല പ്രസിഡണ്ട് സനൽ കാർത്തികേയൻ , മേഖല വൈസ് പ്രസിഡണ്ട് സംഗീത്.
Get real time update about this post categories directly on your device, subscribe now.