സിഐടിയു നേതാവ് രഞ്ജന നിരുള അന്തരിച്ചു

സി ഐ ടി യു വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു. ആശാ വര്‍ക്കര്‍മാരുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായ രഞ്ജന കോവിഡ് ബാധിച്ച് ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 11 മണിയോടെയാണ് അന്ത്യം .

ഓള്‍ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ കമ്മിറ്റിയംഗമായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് അന്ത്യം. 1998 മുതല്‍ ദ വോയ്സ് ഓഫ് വര്‍ക്കിംഗ് വുമണിന്റെ വര്‍ക്കിംഗ് എഡിറ്ററായിരുന്നു രഞ്ജന. രഞ്ജനയുടെ മരണത്തില്‍ സി പി ഐ എമ്മും, സി ഐ ടി യുവും, എ ഐ ഡി ഡബ്‌ള്യൂ എയും അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News