‘വിപ്ലവത്തിൻ്റെ ശുക്ര നക്ഷത്രം അസ്തമിച്ചു’ ഗൗരിയമ്മയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയുടെ വിയോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു.

‘സഖാവ് കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിൻ്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ.

സിപിഐ എം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെ എസ് എസ് രൂപീകരിച്ച് പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഐ എമ്മുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
സഖാവ് കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News