പുതിയ സ്വകാര്യതനയം അംഗീകരിക്കാത്തവർക്ക്​ ചില സേവനങ്ങൾ​ ഉപയോഗിക്കാനാവില്ല: വാട്സ്ആപ്

പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്​താക്കൾക്ക്​ വാട്സ്ആപിൻറെ ചില സേവനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന്​ കമ്പനി. ചാറ്റ്​ബോക്​സ്​ ആക്​സസ്​ ചെയ്യാൻ തടസം നേരിടുമെന്നാണ്​ സൂചന.

മെയ്​ 15നകം വാട്സ്ആപിൻറെ പുതിയ നയം അംഗീകരിക്കണം. അല്ലെങ്കിൽ ചില സേവനങ്ങൾ ലഭ്യമാവില്ല.എന്നാൽ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യില്ലെന്നും വാട്സ്ആപ് അറിയിച്ചു. വാട്സ്ആപ്​ വിവരങ്ങൾ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതാണ്​ കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

മെയ്​ 15ന്​ ശേഷവും കുറച്ച്​ ദിവസത്തേക്ക്​ കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക്​  വാട്സ്ആപിൽ ലഭ്യമാവും. എന്നാൽ ഇത്​ എത്ര ദിവസത്തേക്കാണെന്ന്​ കമ്പനി അറിയിച്ചിട്ടില്ല. സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിൽ ​മെയ്​ 15ന്​ ശേഷം വാട്സ്ആപിൽ ചാറ്റ്​ ബോക്​സ്​ തുറക്കാൻ ഉപയോക്​താക്കൾക്ക്​ കഴിയില്ല. നോട്ടിഫിക്കേഷൻ ഓണാണെങ്കിൽ വോയ്​സ്​ വിഡിയോ കോളുകൾ സ്വീകരിക്കാൻ കഴിയുമെന്നാണ്​ സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here