വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കടക്കം കൊവിഡ് പ്രതിരോധ വാക്‌സിനായുള്ള രജിസ്ട്രേഷൻ തുടരുകയാണ്. കോവിൻ (CoWIN) പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിന് രജിസ്ട്രർ ചെയ്യാം. രജിസ്ട്രർ ചെയ്യുന്നതിനൊപ്പം അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് അറിയാനും വാക്സിൻ ലഭ്യത അറിയാനും കോവിൻ പോർട്ടൽ ഉപയോഗിക്കാം.

വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്ത മൊബൈൽ നമ്പറും വൺ ടൈം പാസ് വേർഡും (ഒടിപി) ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ കോവിൻ പോർട്ടലിൽ നിന്ന് അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിരങ്ങളും അവിടുത്തെ വാക്സിൻ ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലോഗ് ഇൻ ചെയ്യാതെയും കോവിൻ പോർട്ടലിൽ നിന്ന് ഈ വിവരങ്ങൾ ലഭിക്കും.

18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ രജിസ്ട്രേഷൻ എവിടെ, എങ്ങനെ ചെയ്യാം?

cowin.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജിൽനിന്ന് “Check your nearest vaccination center and slots availability” എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചും എവിടെയെല്ലാം വാക്സിൻ സ്റ്റോക്ക് ഉണ്ടെന്നും അറിയാൻ കഴിയും. വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്യാത്തവർക്കും ഈ വിവരങ്ങൾ പരിശോധിക്കാൻ കഴിയും. മൊബൈൽ നമ്പറും ഒടിപി നമ്പറും ഇതിന് ആവശ്യമില്ല.

പിൻകോഡ് നൽകിയോ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്തോ വാക്സിൻ കേന്ദ്രങ്ങളുടെ വിവരം ലഭ്യമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. എന്നാൽ വാക്സിനേഷന് വേണ്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കില്ല. അതിനായി കോവിൻ പോർട്ടലിൽ രജിസ്ട്രർ ചെയ്യുകയോ ലോഗ് ഇൻ ചെയ്യുകയോ വേണം.

കോവിൻ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ:
കോവിന്‍ വെബ്‌സൈറ്റില്‍ (https://www.cowin.gov.in) ‘രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവേഴ്‌സെല്‍ഫ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി ഒടിപി ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക.
മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ‘രജിസ്‌ട്രേഷന്‍ വാക്‌സിനേഷന്‍’ പേജില്‍ പേര്, ലിംഗം, ജനന തിയതി, ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി ‘രജിസ്റ്റര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിനുള്ള ഓപ്ഷന്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ പേരിന് അടുത്തുള്ള ‘ഷെഡ്യൂള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ പിന്‍ കോഡ് നല്‍കി തിരയുക. പിന്‍ കോഡിലെ കേന്ദ്രങ്ങള്‍ ലഭ്യമാവുന്നതോടെ തിയതിയും സമയവും തിരഞ്ഞെടുത്ത് ‘കണ്‍ഫേം’ എന്നതില്‍ ക്ലിക്ക് ചെയ്യുക.ഒറ്റ ലോഗിന്‍ വഴി നിങ്ങള്‍ക്ക് നാല് അംഗങ്ങളെ വരെ ചേര്‍ക്കാന്‍ കഴിയും.

ആരോഗ്യ സേതു ആപ്പ് വഴിയും വാക്‌സിനേഷനു രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ:

ആരോഗ്യ സേതു ആപ്പ് സന്ദര്‍ശിച്ച് ഹോം സ്‌ക്രീനിലെ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക.‘വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍’ തെരഞ്ഞെടുത്ത് ഫോണ്‍ നമ്പര്‍ നല്‍കുക.തുടര്‍ന്ന് ഫോണില്‍ ലഭ്യമാകുന്ന ഒടിപി നമ്പര്‍ നല്‍കിയശേഷം ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.‘രജിസ്‌ട്രേഷന്‍ വാക്‌സിനേഷന്‍’ പേജില്‍, കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷനുവേണ്ടി പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളിലെ ഘട്ടങ്ങള്‍ പാലിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News