ഐ​എ​ൻ​എ​ൽ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹി​മാ​ൻ മി​ല്ലി അ​ന്ത​രി​ച്ചു

ഐ​എ​ൻ​എ​ൽ ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്റും സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യു​മാ​യ മൗ​ലാ​നാ അ​ബ്ദു​റ​ഹി​മാ​ൻ മി​ല്ലി അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മു​ബൈ ജെ.​ജെ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ന്നു.

ഇ​ബ്‌​റാ​ഹീം സു​ലൈ​മാ​ൻ സേ​ട്ടു സാ​ഹി​ബി​നോ​ടൊ​പ്പം ഐ​എ​ൻ​എ​ൽ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. മു​ബൈ​യി​ലെ മു​മ്പ്ര സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം മി​ല്ലി കൗ​ൺ​സി​ൽ സ്ഥാ​പ​ക മെ​മ്പ​റാ​ണ്.

മ​ഹാ​രാ​ഷ്ട്ര ഉ​ല​മാ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. 1992 മു​ബൈ ക​ലാ​പ​ത്തി​ന്റെ നാ​ളു​ക​ളി​ൽ ക​ലാ​പ​ത്തി​ലെ ഇ​ര​ക​ളെ സ​ഹാ​യി​ക്കാ​ൻ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു.

മൗ​ലാ​നാ അ​ബ്ദു​റ​ഹി​മാ​ൻ മി​ല്ലി​യു​ടെ വി​യോ​ഗ​ത്തി​ൽ ഐ​എ​ൻ​എ​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റ് പ്രൊ​ഫ മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ, ജ​ന​റ​ൽ​സി​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, പ്രൊ​ഫ എ​പി അ​ബ്ദു​ൽ വ​ഹാ​ബ്, കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News