കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ 10 ദിവസത്തേയ്ക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക.

സംസ്ഥാനത്ത് നാളെ രാവിലെ 10 മണി മുതൽ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരിക. ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ദിവസേന രാവിലെ 6 മണി മുതല്‍ 10 മണി വരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകുകയുള്ളൂ. 10 മണിയ്ക്ക് ശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തെലങ്കാനയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് ജൂണ്‍ മാസം മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News