ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാര്‍

ശരീരംകൊണ്ട് നമ്മെ വിട്ടുപോയെങ്കിലും കേരളരാഷ്ട്രീയത്തിൽ ഗൗരിയമ്മയെന്ന മഹാമേരു കൊളുത്തിവെച്ച വിപ്ലവജ്വാല എക്കാലത്തും കെടാതെ ജ്വലിക്കുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ എം.വി.ശ്രേയാംസ് കുമാർ അനുസ്മരിച്ചു. മലയാളി വനിതകൾക്ക് എക്കാലത്തും മാതൃകയായ മനക്കരുത്തിന്റെ പ്രതീകമായിരുന്നു ഗൗരിയമ്മ.

അവരുടെ കരയാത്ത, തളരാത്ത പ്രകൃതം പൊതുപ്രവർത്തനത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഓരോ വനിതയ്ക്കും മാതൃകയാക്കാവുന്നതാണ്. തലകുനിച്ച് ഒരിക്കലും ഗൗരിയമ്മയെ നമ്മളാരും കണ്ടിട്ടില്ല. 102-ാം വയസ്സിൽ വിടവാങ്ങുമ്പോഴും അത് അങ്ങനെത്തന്നെ നിലകൊള്ളുന്നു.

നന്നേ ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നേടിയ ഗൗരിയമ്മയ്ക്ക് പാർട്ടി തന്നെയായിരുന്നു എല്ലാം. എല്ലാറ്റിനുമുപരി ആദർശം തന്നെയാണ് മുഖ്യമെന്ന് കേരള ജനതയ്ക്കു മുന്നിൽ അവർ ആണയിട്ടു. പാർട്ടി പ്രവർത്തക, ഭരണാധികാരി എന്ന നിലകളിലെല്ലാം താൻ സമൂഹത്തിലെ പാവങ്ങളോടൊപ്പമാണെന്ന് അവരുടെ നിലപാടുകൾ നമ്മോടു വിളിച്ചുപറയുന്നു. ഒരു കാലഘട്ടം തന്നെയാണ് ആ വിയോഗത്തിലൂടെ പിൻവാങ്ങുന്നത്. ഗൗരിയമ്മയ്ക്കു പകരം ഗൗരിയമ്മ മാത്രമേയുള്ളൂവെന്ന് അനുശോചന സന്ദേശത്തിൽ ശ്രേയാംസ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News