‘അരുതരുതോർമ്മയാവരുത് ഗൗരി’ റഫീഖ് അഹമ്മദിന്റെ കവിത ശ്രദ്ധേയമാകുന്നു

കെ ആർ ഗൗരിയമ്മയുടെ വിയോഗ ദിനത്തിൽ എഴുത്തുകാരൻ റഫീഖ് അഹമ്മദ് എഴുതിയ കവിത  ശ്രദ്ധേയമാകുന്നു .

കവിതയുടെ പൂർണ്ണ രൂപം

അരുത്
അരുതരുതോർമ്മയാവരുത് ഗൗരി
മരണമൊരു പ്രതിമയാക്കരുത് നാളെ
പുരുഷ കേദാരത്തിലവരോ രൂക്കൻ
നിറ കാഞ്ഞിരം പോലെ നിൽക്കവേണം .
പല ജാതിമരമുള്ളൊരീ വനത്തിൽ
അവരൊരു കൊടിമരമാകവേണം .

വെളിവറ്റ വെയിലിനെറെയുച്ച നേരം
തലമുടിക്കെട്ടഴിച്ചാടിടേണം.
ചുടുചോര മണമുള്ള
നാൾ വഴിയിൽ
അവരൊരു കൈ
ച്ചൂണ്ടിയാകവേണം.
ബാലിയായ കാലച്ചിതയിൽ നിന്നും
ഒരു കനലെങ്കിലും ബാക്കി വേണം.
അതിലൂതിയൂതി അകം തെളിക്കാൻ
നടുവളയാത്ത പെണ്ണുങ്ങൾ വേണം .
അരുതരുതോർമ്മയാവരുത് ഗൗരി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News