കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ല

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ ജയലാൽ വ്യക്തമാക്കി.കൂട്ടമായി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ കൊവിഡ് വ്യാപന സാധ്യത കൂട്ടുമെന്നും ഡോക്ടർമാർ പറയുന്നു.

ഗുജറാത്തിലെ ചില പ്രദേശങ്ങളിലാണ് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും കൊറോണ വൈറസിൽനിന്ന് സുഖപ്പെടുമെന്നും വിശ്വസിച്ച് നിരവധി പേർ ആഴ്ചയിൽ ഒരിക്കൽ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നത്.

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം വരണ്ടുപോകുമ്പോൾ പാലോ മോരോ ഉപയോഗിച്ച് കഴുകി കളയുന്നതാണ് രീതി. ഗുജറാത്തിൽ വ്യാപകമായ രീതിയിൽ പ്രചരിക്കുന്ന ഈ രീതികൾക്കെതിരെ രൂക്ഷ വിമർശനവുമായമാണ് ഡോക്ടർമാർ രംഗത്തെത്തിയത് .

കൊവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.ഇത്തരം പ്രവൃത്തികളിലൂടെ മറ്റ് രോഗങ്ങൾ‌ മൃഗങ്ങളിൽ‌നിന്ന് മനുഷ്യരിലേക്കും പടരാൻ ഇടയാക്കിയേക്കുമെന്നും ജയലാൽ വ്യക്തമാക്കി. കൂട്ടത്തോടെയുള്ള ഇത്തരം പ്രവർത്തികൾ കൊവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നും അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here