യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു

ബാക്സറിനു സമാനമായി യുപിയിലെ ഗസിപുരിലും മൃദേഹങ്ങൾ ഗംഗ തീരത്ത് അടിഞ്ഞു കൂടുന്നു.സംസ്കരണത്തിന് പണം കണ്ടെത്താനാകാതെ  സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതാണെന്ന് പ്രാഥമിക നിഗമനം. സംസ്ഥാനങ്ങൾ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര ശേഖവത്.
ബിഹാറിലെ ബക്സര്‍ ജില്ലയിൽ ഗംഗാതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞു കൂടിയതിൽ ആശങ്ക ശക്തമാകുന്നു.  ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തിൽ ഉത്തര്‍പ്രദേശും ബിഹാറും തമ്മില്‍ പരസ്പരം പഴിചാരി രംഗത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ സമീപ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവയാണെന്നാണ് ബത്സര്‍ ജില്ലാ ഭരണകൂടം ആരോപിച്ചു. ബത്സരിന് സമാനമായി യുപിയിലെ ഗാസിപുരിലും മൃതദ്ദേഹങ്ങൾ തീരത്ത് അടിഞ്ഞിരുന്നു.
നാൽപതിലേറെ മൃതദ്ദേഹങ്ങളാണ് ഗാസിപുർ മേഖലയിൽ ഗംഗ തീർത്ത് അടിഞ്ഞു കൂടിയത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡപ്രകാരം  സംസ്കാരത്തിന് നാല്‍പ്പതിനായിരം രൂപവരെ ചെലവുള്ള സാഹചര്യത്തിൽ, പണം കണ്ടെത്താനാകാതെ  സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശേഖവത് റിപ്പോർട്ട്‌ തേടി.പുഴയിൽ മൃതദേഹങ്ങൾ ഒഴുക്കുന്നത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും കൃത്യമായി സംസ്ഥാനങ്ങൾ അന്വേഷണം നടത്തണമെന്നും ഗജേന്ദ്ര സിംഗ് ശേഖവത് വ്യക്തമാക്കി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here