തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി

തിരക്കഥാകൃത്തും സംവിധായകനുമായ  ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കലാ, രാഷ്ട്രീയ, സാംസ്‌കാരിക, സിനിമ രംഗത്തെ നിരവധിപേര്‍ ഏറ്റുമാനൂരിലെ വീട്ടിലെത്തി ഡെന്നീസ് ജോസഫിന് അദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഒരുകാലത്തും മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങളും ഒട്ടേറെ കഥാപാത്രങ്ങളും അസംഖ്യം നിമിഷങ്ങളുമൊക്കെ സിനിമലോകത്തിനു സമ്മാനിച്ച കലാകാരന് മലയാളം കണ്ണീരോടെ വിടപറഞ്ഞു.

11 മണിയോടെ ഭൗതീകശരീരം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ചു. മൂന്നുമണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെന്നീസ് ജോസഫ് മരണത്തിന് കീഴടങ്ങുന്നത്. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. അമ്മയ്ക്ക് വേണ്ടി നടന്‍ കലാഭവന്‍ പ്രജോദും ഫെഫ്കയ്ക്ക് വേണ്ടി സംഘടനാ പ്രതിനിധികളും ഏറ്റുമാനൂരിലെ വിട്ടിലെത്തി് അന്തിമോപചാരം അര്‍പ്പിച്ചു.
ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎന്‍ വാസവന്‍, മോന്‍സ് ജോസഫ്, തോമസ് ചാഴിക്കാടന്‍, സുരേഷ് കുറുപ്പ്, പ്രൊഡ്യൂസര്‍ ജോയ് തോമസ് തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേര്‍ ഡെന്നീസ് ജോസഫിന് ആദരാഞ്ജലികളര്‍പ്പിച്ചു.
ഇനിയും എന്തൊക്കെയോ കലാലോകത്തിന് നല്‍കാന്‍ ബാക്കിവച്ച്‌
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും തിരക്കഥയുടെ തിളക്കത്തിലൂടെയും ഹൃദ്യമായ ചലച്ചിത്ര സൃഷ്ടിയിലൂടെയും മലയാളനാട് ഡെന്നീസ് ജോസഫിനെ എന്നും ഓര്‍മിക്കും. ഡെന്നിസ് ജോസഫ് തൂലിക ചലിപ്പിച്ച ഓരോ സിനിമയും മലയാളി മനസ്സിൽ മരണമില്ലാതെ ജീവിക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News